പെരുന്നാള്‍ തുടക്കം മുതലേ വിവാദങ്ങളുടെ തോഴനായിരുന്ന കുട്ടിയും കോലും കളിയില്‍ വിവാദപ്പെരുമഴ . പണം തട്ടാന്‍ കൈക്കാരന്മാര് ഓസില്‍ സംഘടിപ്പിച്ച സ്റ്റാഡിയത്തില്‍ ശനിയാഴ്ച തണുത്ത രാത്രിയില്‍ ഉണ്ണിയേശു പിറന്നു. സ്റ്റാഡിയം നിറയെ മാനം മുട്ടെ പൊക്കമുള്ള പുല്കൂടുകളാല് അലംകൃതമായപ്പോള്‍ കൈക്കാരന്മാര് മറ്റൊരു മൈതാനത്തിനായി നെട്ടോട്ടം!!!. പുതിയ സ്റ്റഡിയത്തിലാകട്ടെ ടാക്സീനെ ചൊല്ലി തര്കവും തന്തക്ക് വിളിയും.തങ്ങളോടു പറയാതെ സ്റ്റാഡിയം മാറ്റിയതില്‍ പ്രതിഷേധിച്ച് ചിയര്‍ഗേള്‍സ് ഹോട്ടല്‍ മുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ കൂട്ടാക്കിയില്ല.ഇതിലൊന്നും ധൈര്യം ചോരാതെ ചെറുകരക്കാര് കളത്തിലിറങ്ങി.പാമ്പിനെ കണ്ടു പേടിച്ചോടിയ കരോള്‍ ബണ്ടിലെ പാടുകാരന് പേടി വിട്ടു മാറിയിട്ടില്ലെന്ന് തോന്നുന്നു.ആദ്യത്തെ കുട്ടിയെറില് തന്നെ അദ്ദേഹം ഡെക്ക് വര്‍ത്ത് ലൂയിസായി.തൊട്ട് പിറകെ ഇട കൊച്ചിക്കാരന്റെ വള്ളം തുഴച്ചിലും ഉണ്ടായിരുന്നു.അഴിമതിയാരോപണത്തില്‍ സ്ഥാനം പോയ മുന്‍ കൈക്കാരന് ദേഷ്യം മുഴുവന്‍ പാവന് കുട്ടിയെരുകാരോട് കാണിച്ചപ്പോള്‍ കളിയിലെ മുന്തിയ അപ്പെസര് ആയി.പാകിസ്താന് അവകാശം ഉന്നയിച്ച ഇന്ത്യയുടെ പുരം പോക്കില്‍ നിന്നു ഓരോ കളിക്കാര്‍ ഇരു ടീമിലും ഉണ്ടായിരുന്നു.ഒരാള്‍ മയങ്ങയെര് കാരനും മറ്റയാള്‍ മാങ്ങ പിടുത്തകാരനും.മാങ്ങ എറിഞ്ഞപ്പോള്‍ ചിരിച്ചു കൊണ്ട് നിന്ന റഫറിയെ തുര് തുരെ തന്തക്ക് വിളിക്കുന്നത് കേള്‍ക്കമായിരുന്നു.നാട്ടുകാരനോടുള്ള സ്നേഹമോ അതോ കോഴയോ എന്നു പി.ബി അന്വേശിക്കുകയാണ്. മറുപടി കോലുകളിക്കിറങ്ങിയ വലിയ കരക്കാര്
പറയതാക്കതായി ഒന്നും ചെയ്തു കണ്ടില്ല.മാങ്ങാപ്പിടുത്തക്കാരന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ പേടിച്ചുപോയതോടെ ഓരോ കൂട്ടിയേറുകാരുടെ മുന്നിലും കാലിടറി. സ്റ്റഡിയത്തില്‍ പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ചതില്‍ പ്രതിഷേധിച്ച് ഇന്‍സമാം ഉല് ഹക് സുരക്ഷാ കവചങ്ങള്‍ ഇല്ലാതെ ആണ് കളിക്കിറങ്ങിയത്.സത്യസന്ധമായി അപ്പീല്‍ ചെയ്ത ഒരാളോട് കള്ളക്കളി എടുത്താല്‍ കൊട്ടേഷന്‍ കൊടുക്കും എന്നു പറഞ്ഞു അമിതാഭ് ബച്ചന്റെ അപരന് ഭീഷണിപ്പെടുത്തിയത്രേ. ഈ ടീമിലെ വാലത്തെ തൊമ്മിച്ചന് അടിച്ചു തകര്‍ത്തപ്പോള്‍ എതിര് ടീമിന് അല്പം പേടി തോന്നിയെന്ന് പറയാം.പക്ഷേ അത് അധികം നീണ്ടില്ല.പിന്നീട് വാലറ്റം ജയിക്കാന്‍ വേണ്ടി ഫുട്ബോള്‍ മിക്സ് ചെയ്തു കളിച്ചു നോക്കിയിട്ടും ചെറു കരക്കാര് തന്നെ വിജയിച്ചതായി വികാരിയച്ചന് പ്രഖ്യാപിച്ചു.കളി തോറ്റപ്പോള്‍ സ്വന്തം ടീമില്‍ നിന്നും കൂറുമാറി ജയിച്ച ടീമില്‍ നുഴഞ്ഞു കയറി സ്വന്തം പേരിനോട് നീതി പുലര്‍ത്തിയ കളിക്കാരനെ ചവിട്ടി പുറത്താക്കുന്നതും കാണാമായിരുന്നു.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തുടക്കം മുതല്‍ തന്റെ പ്രത്യേക മേല്‍നോട്ടം ഉണ്ടായത് കൊണ്ടാണ് തന്റെ പൊന്നോമനയും സഹ കളിയന്മാരും ഗപ്പടിച്ചത് എന്നു ജയാമ്മ അവകാശപ്പെട്ടിട്ടുണ്ട്. ഇതിന്റെ പേരില്‍ വിശ്വാസികള്‍ സംയമനം കൈവിടരുതെന്ന് വികാരിയും മെത്രാനും ഒരേ പോലെ അഭ്യര്ത്തിച്ചിട്ടുണ്ട്എന്നും അറിയുന്നു.
സ്റ്റാര്‍ ടീം അര്‍ഹിച്ച തോല്‍വി
ReplyDeleteരോഗി ഇച്ചിചതു തോല്‍വി
ReplyDeleteവൈദ്യന് കല്പിച്ചതും തോല്‍വി
ടീം STAR അര്‍ഹിച്ച പരാജയം ഏറ്റുവാങ്ങി
ക്യാപ്റ്റന്‍ SHIBIN ന്റെ ടീമില്‍ നിന്നുണ്ടായ മലവെള്ള പാച്ചിലില്‍ സ്റ്റാര്‍ ടീമുകള്‍ ഒലിച്ചുപോയി .ആ വെള്ളം ഇടുക്കി ഡാം പൊട്ടിക്കുമോ... കാത്തിരിക്കാം
ReplyDeleteടീം സ്റ്റാര്‍ പരാജയം ഏറ്റുവാങ്ങി എന്ന് പറഞ്ഞവരോട് രണ്ടു വാക്ക്..... പൊട്ടിയത് സ്റ്റാര്‍ അല്ല പകരം രണ്ടു മണികളായിരുന്നു....
ReplyDelete