Monday, 12 December 2011

കര്‍ത്താവിനെ ഓര്‍ത്തു സംയമനം പാലിക്കണമെന്ന് വികാരിയച്ചന്‍ ......

മുന്നറിയിപ്പ്:   ഈ കഥയും കഥപത്രങ്ങളും തികച്ചും സങ്കല്പികമാണ് .ജീവിചിരികുന്നവരോ മരിച്ചവരോ ആയി ഇതിനു ബന്ധമില്ല ...അങ്ങനെ തോന്നിയാല്‍  ഞാന്‍  തികച്ചും നിരപരാതിയാണ്‌ .ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീഷിക്കുന്നു
........................................................................................
 
രണ്ടുകരക്കാരും തമ്മിലുള്ള  വാശി രൂക്ഷമായ  നിലകൂ  ഇരുകുട്ടരും സംയമനം പാലിക്കണമെന്ന്  വികാരിയച്ചന്‍ പള്ളി  പ്രസംഗത്തില്‍  പറഞ്ഞു ....
കത്തെഴുത്ത് മത്സരം രൂക്ഷമായ  നിലകൂ അതിനു നിബന്ധനകള്‍  ഏര്‍പെടുത്തി .തനിക്കും പള്ളി കൈക്കാര്‍കും കത്തിന്റെ പകര്‍പ്പ് വെയ്ക്കെടെന്നും ഇനി മുതല്‍ കത്തുകള്‍ പള്ളി വക ദിനവാരികയില്‍ കൊടുത്താല്‍ മതി എന്നും  അച്ഛന്‍ കുട്ടിചെര്‍ത്ത് .ഇതുമുലം  ഉണ്ടാകുന്ന  സങ്കര്‍ഷങ്ങള്‍  ഒഴിവാക്കാന്‍ വാരികയുടെ ഭാരവഹികള്‍ക്ക്  മുന്നറിയിപ്പും  നല്‍കി .
ജനങ്ങള്‍ ഇതില്‍ അതൃപ്തരാണ്. അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ ഉള്ള കടന്നുകയട്ടമാനെന്നാണ് പറയുന്നത്.  അത് വീണ്ടും തുടങ്ങുമെന്ന് പ്രെതീഷിക്കാം

 ഇന്നലെ ചീട്ടുകളിയെയും കിലിക്കികുതിനെയും പിന്താങ്ങി കൊണ്ട് കുറെ കത്തുകള്‍ കണ്ടിരുന്നു. ഒരു കള്ളുകുടിയന്‍ ചീട്ടുകളി വേണമെന്ന് ആവശ്യപെടുകയും ചില  സാമുഹ്യ വിരുദ്ധര്‍ അതിനെ പിന്താങ്ങുകയും ചെയ്തു. പക്ഷെ ചില സത്യ വിശ്വാസികളും സ്ത്രീകളും അതിനെ നിശിതമായി വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്തു. അവര്‍ പറയുന്നത് ഇതുപോലുള്ള അവസരങ്ങളില്‍ കളിയ്ക്കാന്‍ പറ്റിയ കളി അല്ല ചീട്ടുകളി എന്നാണ്. അതു മനുഷ്യനെ ചീത്തയാക്കും  എന്നും കുടുംബങ്ങള്‍  നശിപ്പിക്കും എന്നും  അവര്‍ പറയുന്നു. സ്ത്രീകളും കുട്ടികളും ചീടുകളികെതിരെ പള്ളിയിലേക്ക് പ്രകടനം നടത്താനും തീരുമാനിച്ചു. കഴിഞ്ഞ ഓണത്തിന് നടന്ന ഉത്സവത്തിലും അവര്‍ ചീട്ടുകളിയെ എതിര്‍ത്തിരുന്നു. കമ്മിറ്റിയുടെ ഏറ്റവും പുതിയ ലിസ്റ്റില്‍ ചീടുകളി ഉള്പെട്ടിട്ടുല്ലതായി അറിയാന്‍ കഴിഞ്ഞു.
ഇരുകരക്കരുടെയും വാശി ഇനി "കുട്ടിയും കോലും" കളിയിലാണ് .രണ്ടുടീമിന്റെയും നേതാക്കന്മാര്‍ തമ്മിലുള്ള "വായ്മൊഴി"  പയറ്റു  തുടങ്ങി കഴിഞ്ഞു 
ചാണക്കന്മാര്‍  തന്ത്രങ്ങള്‍ മെനയുന്നു .ഇരുടീമ്മും കഠിന പരിശിലനം തുടങ്ങി .അതില്‍ ചിലര്‍ക് പരിക്കേറ്റിരുന്നു .ചിലര്‍ ചിലരെ ചീത്തയും വിളിച്ചെന്ന്  പരാതി ഉണ്ടായി ........
കളിയുടെ സമയത്തെ കുറിച്ചും കരക്കാര്‍ ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ചെരുകരക്കാര്‍ രാവിലെ കളിക്കണമെന്ന് വാശി പിടിക്കുന്നു. വലിയകരക്കാരുടെ ക്യാപ്ടന് അന്നേ ദിവസം ഒരു പരീക്ഷ ഉള്ളതിനാല്‍ വൈകിട്ട് ആക്കണമെന്ന് അവര്‍ നിബന്ധം പിടിക്കുന്നു. ഈ  ആഴ്ച ഇതിന്റെ പേരില്‍ കുറെ അടി പിടി കാണാന്‍ പറ്റും. 
 
പെരുനാള്‍ നടത്തിപ്പ് വികാരിയച്ചന്‍ പുര്‍ണമായും കമ്മിട്ടീയെ എല്പ്പിചൂ .കഴിഞ്ഞ വര്‍ഷതെതിലും ആവേശഭരിതമായി  നടത്താനാണ് കമ്മിടീടെ തീരുമാനം .ഇടവകക്കാരുടെ പുര്‍ണ്ണ പിന്തുണയും ഉണ്ട് .പള്ളിയുടെ ദീപാലന്കാരങ്ങള്‍ ,വെടികെട്ട് ,ശിക്കരിമേളം ,പ്രസിന്ധ കാഥികന്‍ രാജാക്കാട്  ശേല്‍വതിന്റെ  "ബസിലെ കിളി വന്നു വിളിച്ചപ്പോള്‍" ,തലയോലപരമ്പ് കമലമ്മ കമ്മ്യൂണികേഷന്റെ  നാടകം " കീറി പറിഞ്ഞ ആകാശം"  എന്നി കലാപരിപാടികള്‍ ബുക്ക് ചെയ്തു .ഇതിനൊക്കെ പുറമേ പെരുനാലിന്റെ അവസാന ദിവസം  എല്ലാ സത്യ വിശ്വാസികളക്കും പാല്‍ ചോറ്  വിതരണവും .
ഇതൊകെയനെകിലും നടത്തിപ്പിന് വേണ്ട മുഴുവന്‍ പണവും കമ്മിട്ടീടെ  കയ്യില്‍ ഇല്ലാന്ന്.പള്ളിവക  കണക്കില്‍നിന്നു  ഒന്നും കിട്ടില്ല അത്രേ ...
പുതിയ പള്ളിയുടെ പണി ,ഇടവകങ്ങങ്ങളുടെ  പുണ്ണ്യസ്ഥല  സന്ദര്‍ശനം(ടൂര്‍ ) , എന്നിവയാണ് പള്ളികനക്കന്മാര്‍ പറയുന്ന മരുന്യയങ്ങള്‍ ......ബാക്കി  നീകിയിരിപ്പു  അരമനയുടെ പുനര്‍ നിര്‍മ്മാണത്തിന് മെത്രാന്‍ അച്ഛന്‍ കൊണ്ട് പോയി അത്രേ
അതോടൊപ്പം തന്നെ കമ്മിറ്റി യീല്‍ നിന്ന് പുറത്താക്കപെട്ട ശേഷം ചെറുകരക്കാര്‍ ഊന്നല്‍ നല്‍കുന്നത്   ഇടവകങ്ങങ്ങളുടെ  പുണ്ണ്യസ്ഥല  സന്ദര്‍ശനം ആണ് . അതിനാല്‍ പള്ളി പെരുന്നാള്‍  ആഘോഷങ്ങള്‍ ചുരുക്കാനും അതിലേക്കുള്ള പണം വകമാറ്റി പുണ്ണ്യസ്ഥല  സന്ദര്‍ശനത്തിനു  ഉപകരിക്കുന്ന വിധത്തില്‍ വിനിയോഹിക്കാനും വേണ്ടിയുള്ള ശ്രമങ്ങള്‍ ഒരു വിധത്തില്‍ ഫലം കണ്ടിരിക്കുക്കയാണ് .ഇതൊകെ പെരുന്നാള്‍ പൊളിക്കാന്‍  ഉള്ള ചെരുകരക്കാരുടെ  നീക്കമാണെന്നും  കേട്ട് കേള്‍വിയുണ്ട് ....
 ഇനി കമ്മിട്ടീടെ ആകെപ്പാടെയുള്ള  ആശ്രയം കുരിശടിയിലെ നേര്ച്ച പെട്ടിയാണ് -സഭാവിശ്വാസികള്‍  മുഴുവന്‍ കനിയെണ്ടി വരും --അവിടെയും ഒന്നും കിട്ടിയില്ലെങ്കില്‍  എല്ലാ സത്യ വിശ്വാസികളും  പുണ്ണ്യളനെ  വണങ്ങി   സ്വന്തം കാശിനു  ഉഴുന്നാടയും തിന്നു പോകേണ്ടിവരും .....എന്തായാലും കാത്തിരുന്നു കാണാം
 പള്ളി ആഘോഷ നാളുകളില്‍ വളരെ യാത്രിചികമായി എന്ന് തോന്നിക്കതക്ക രീതിയില്‍  വത്തിക്കാന്‍  കൌണ്‍സിലിന്റെ ഇടവക സന്ദര്‍ശനം ....റോമിലെ പാപ്പാ നേരിട്ട് നിയമിച്ചതാണ് ഇവരെ ....ഇടവകങ്ങങ്ങളുടെ ക്ഷേമം, ജിവിത രീതി ,പുതിയ പള്ളിയുടെ രൂപഘടന ,ഗുണനിരീക്ഷണ പരിപാടി എന്നിവ നേരിട്ട് മനസിലാക്കാനാണ് ഇവരുടെ ഇടവക സന്ദര്‍ശനം.ഓരോ വാര്‍ടീലെയും മികച്ച ഭക്തന്മാര്‍ക്  സമ്മാനവും നല്‍കും .
വത്തിക്കാന്‍  കൌണ്‍സിലിന്റെ  പരിശോധന ആഘോഷ പരിപടികല്ല്ക് മാറ്റു കുറയ്ക്കാനും സഭ വിശ്വാസികളെ ആഘോഷങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനും വളരെ സഹായകരമാകുമെന്ന് വലിയകരക്കാര്‍ ഭയപ്പെടുന്നു. അതോടപ്പം തന്നെ പെരുന്നാള്‍ ദിനത്തില്‍ സഭാവിശ്വാസികള്‍ക്ക്  മുഴുവന്‍ സമയവും ആഘോഷങ്ങളില്‍ പങ്കെടുക്കുവാനുള്ള അനുമതി അരമന നല്‍കുമോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതെല്ലം കൂടി കൂട്ടിവായിക്കുമ്പോള്‍അരമനയില്‍ നേരിയ മുനതൂക്കമുള്ള ചെരുകരക്കാര്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നതാണ്. എന്നാല്‍ വലിയക്കരക്ക് മുനതൂക്കമുള്ള സഭ വിശ്വാസികള്‍ ഇതിലെല്ലാം കടുത്ത അത്രിപ്തരാണ് എന്നാണു അറിയാന്‍ കഴിഞ്ഞത്. 
എന്തായാലും വികരിഅച്ചന്‍ എല്ലാവര്ക്കും വേണ്ടി പ്രാര്തിക്കുന്നുട് " കര്‍ത്താവെ ഇവര്‍ ചെയുന്നത്തെന്നു  ഇവര്‍  അറിയുന്നില്ല  ഇവരോട് പൊറുക്കണമേ "
 
 
എന്‍റെ കൈ  ആരും തല്ലി ഒടിചില്ലെങ്കില്‍  തുടരും .........

3 comments:

  1. പ്രസിന്ധ കാഥികന്‍ രാജാക്കാട് ശേല്‍വത്തിനു അന്നേ ദിവസം വേറൊരു പ്രോഗരം ഉള്ളതിനാല്‍ കട്ടപ്പന കുട്ടപ്പന്റെ നാടോടിനൃത്തം നടത്താന്‍ കമ്മിറ്റിയോട് അഭ്യര്‍ത്ഥിക്കുന്നു.

    എന്ന്
    രാജാക്കാട് ശെല്‍വം,
    ഒപ്പ്

    ReplyDelete
  2. ആരൊക്കെ എന്തോകെ പറഞ്ഞാലും തൊഴുത്തില്‍ കുത്തും

    കുതുകാല്‍ വെട്ടും പാരവെപ്പും ഇതൊക്കെ കൈമുതലാക്കിയ

    ടീമുകള്‍ ELT യില്‍ ഉള്ളപ്പോള്‍ നിങ്ങള്‍ക്ക് എന്തും പ്രതീക്ഷിക്കാം

    ഫ്ലാഷ് NEWS .............................................
    STAR ടീമുകളില്‍ വിള്ളല്‍

    ReplyDelete
  3. കര്‍ത്താവേ മത്തായി ഇതാ വരുന്നേ

    ReplyDelete