Friday, 16 December 2011

കൊട്ടാരക്കര വരിതുകുട്ടി .......തുടരുന്നു

പെരുന്നാള്അങ്ങനെ അടിച്ചു പൊളിച്ചു മുന്നേറുകയാണ്. പതിവുപോലെ ഇന്നലെയും ഞൊട്ടികളിയും തോന്ടിക്കളിയും ഒക്കെ ഉണ്ടായി. പക്ഷെ ഏറെ വിവാദമായ മുച്ചീട്ട് കളി ആദ്യമായി പള്ളിയില്അരങ്ങേറി. കൊമ്പന്മാരെ മുട്ട് കുത്തിക്കും എന്നൊക്കെ വീമ്പിളക്കിയായിരുന്നു ചെറുകുടിയന്മാരുടെ വരവ്. ആദ്യത്തെ പെഗ് രണ്ടുകൂട്ടരും ഒറ്റവലിക്ക് അകത്താക്കി. പിന്നീട് ഓരോ പെഗിനും മത്സരം മൂത്തു. പതിയെ പതിയെ ചെറുകുടിയന്മാര്പാമ്പായിതുടങ്ങി. ആടിയാടി ദാ കിടക്കുന്നു ചെറു രാജവെമ്പാലകള്‍   നിലത്ത്!!!. സര്വശക്തിയും എടുത്തു ഒരുത്തന്പതിയെ പത്തി പൊക്കാന്ഒരു ശ്രമം നടത്തിനോക്കി. ഷാപ്പ്നടത്തിപ്പുക്കാരന്റെ പ്രലോഭനത്തില്വീണ് അടുത്ത പെഗ് കൈയിലെടുത്തതും ദാ വീണ്ടും നിലത്ത്. അതോടെ   കുഞ്ഞു മത്തായിയും കര്ത്താവിന്റെ അടുത്തേക്ക് യാത്രയായി. മാന്ചെസ്റ്റെര്‍  യുനൈട്ടട് എന്നൊകെ പറഞ്ഞു വന്ന ചെറുകുടിയന്മാര്മൂന്ച്ചസ്റ്റെര്‍  യുനൈട്ടട് ആയി വാളും വച്ച് വാരി മെഴുകി പോകുന്നതാണ് കണ്ടത്. സ്ടാറുകള്കാരള്പാട്ടൊക്കെ പാടി ആര്ക്കും ശല്യമുണ്ടാക്കാതെ അങ്ങ് പോകുവാന്നു തോന്നുന്നു. പാടി പാടി ഇനി യേസുദാസുമായി മത്സരിക്കണം പോലും. ആര്പുവിളിയും ആഖോഷവുമായി മൂത്ത കുടിയന്മാര്അടുത്ത കള്ളുകുടിയും നോക്കി ഇരുപ്പാണ്. ചില  സത്യങ്ങള്വിളിച്ചുപറഞ്ഞ വരീതിന്റെ പുറത്തു കുതിരയോട്ടവും, പൊങ്കാലയും, കൂമ്ബിനിടിയും  ആണത്രേ ഇടവകയിലെ സാത്താന്മാര്‍  ക്രിസ്മസ് സമ്മാനമായി നല്കുന്നത് എന്ന് മിന്നുന്ന വാര്ത്തയില്കണ്ടു. സത്യവിശ്വാസികള്ഇത്തരം പൈശാചിക പ്രവൃത്തികളില്എര്പെടരുതെന്നു കര്ത്താവിന്റെ നാമത്തിലും, വികാരിയച്ചന്റെ മധ്യസ്തതയിലും, ജീവിക്കാനുള്ള കൊതികൊണ്ടും ഓര്മിപ്പിക്കുന്നുപള്ളിയില്തോരണങ്ങള്ഒക്കെ ഒട്ടിച്ചു, തിളങ്ങുന്ന വിളക്കുകളും തൂങ്ങുന്ന മണികളും, ആഹാ! അടിപൊളിമണി തൂക്കുന്ന സമയത്ത് മണി പച്ചക്കളര്ആക്കണം എന്നൊക്കെ വളരെ മെലിഞ്ഞ ഒരു കോഴിക്കോടുകാരന്വിശ്വാസി പറയുന്നത് കേട്ടു. വിശ്വാസി  ചെറുകര സ്പോണ്സര്ചെയ്യുന്ന കുട്ടിയും കോലും കളിയിലെ ഒരു പ്രധാന കളിക്കാരനാണ്. കളിക്കുമ്പോള്എല്ലാ വിധ രക്ഷാ കവചങ്ങളും ഉപയോഗിച്ച് കളിയ്ക്കാന്വികാരിഅച്ചന്റെ അഭ്യര്ത്ഥന.   മിഡില്സ്ടംപും ബൈലുകളും ദൈവം കാക്കട്ടെ !!!

കൊട്ടാരക്കര  വരിതുകുട്ടി ......

No comments:

Post a Comment