Thursday, 8 December 2011

അങ്ങനെ നമ്മുടെ പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കൊടി ഉയര്‍ന്നിരിക്കുകയാണ്

അങ്ങനെ നമ്മുടെ പള്ളിയിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് കൊടി ഉയര്‍ന്നിരിക്കുകയാണ്.ആകെ 4 ടീമുകള്‍ ഉണ്ടെകിലും 'ചെറുകര'ക്കാരും 'വലിയകര'ക്കാരും തമ്മില്‍ ആണ് പ്രധാന മത്സരം. രണ്ടു കരക്കാരും പല ടീമുകളില്‍ ആണെങ്കിലും അവര്‍ തമ്മില്‍ ഒരു ഐക്യം കാണാവുന്നതാണ്.
നേരത്തെ നടന്ന പള്ളി കമ്മിറ്റി യോഗങ്ങളില്‍ രണ്ടു കരക്കാരും തമ്മില്‍ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുകയും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പള്ളി കമ്മിറ്റിയില്‍ ചെരുകരക്കാര്‍ ആയിരുന്നു കൂടുതല്‍., പക്ഷെ അവരെയെല്ലാം വിശ്വാസ വോട്ടില്‍ പുറത്താക്കികൊണ്ട് 'വലിയകര' ക്കാര്‍ അധികാരം പിടിച്ചടക്കിയിരിക്കുകയാണ്. അപ്പോള്‍ മുതല്‍ രണ്ടു കരകളിലും പല യോഗങ്ങളും ആലോചനകളും നടക്കുന്നുണ്ട്. ചില ദോഷൈദൃക്കുകള്‍ മറ്റുള്ളവര കുറിച്ച് അപവാദങ്ങള്‍ പറഞ്ഞു പരത്തുന്നു. ഇപ്പോള്‍ ടീമുകള്‍ തമ്മിലുള്ള മത്സരതെക്കാലുപരി രണ്ടു കരക്കാരും തമ്മിലുള്ള മത്സരം ആണ് ആളുകള്‍ ഉറ്റുനോക്കുന്നത്.
പള്ളി പെരുന്നാളിന്റെ ഭാഗമായി നടക്കുന്ന 'കത്തയക്കല്‍' മത്സരങ്ങളില്‍ രണ്ടു കരക്കാരും ഒപ്പത്തിനൊപ്പം ആനെകിലും 'വലിയകരക്കു' നേരിയ ഒരു മുന്‍‌തൂക്കം ഉണ്ട്. വലിയകര ക്കാര്‍ അയച്ച 'അണ്ണന്‍ തമ്പി' ചിത്രത്തിന് വലിയ കയ്യടി ആണ് കിട്ടിയത്. അതിനു തക്ക മറുപടി ഇതുവരെ ചെരുകരക്കാര്‍ക്ക് അയക്കാന്‍ സാധിച്ചിട്ടില്ല. പക്ഷെ വലിയകരക്കാരുടെ നേതാവിന്റെ തല പള്ളിലച്ചന്റെ ഉടലില്‍ ഒട്ടിച്ചു ചെരുകരക്കാര്‍ അയച്ച കത്തിന് ചെറിയ അനക്കമുണ്ടാക്കാനെ സാധിച്ചിട്ടുള്ളൂ . ഇതിനിടയില്‍ ടീമുകള്‍ തമ്മിലും 'കത്തയക്കല്‍' മത്സരം നടക്കുന്നുണ്ട്. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഏതോ ജീവിയെ പിടിച്ചു കെട്ടി , കൊന്നു ,തിന്നു എന്നൊക്കെ പറഞ്ഞു വാഗ്വാദങ്ങള്‍ മുഴക്കി കത്തുകള്‍ അയക്കുന്നുണ്ട്. അതിനിടയില്‍ പള്ളിലച്ചനെ മോശമായി ചിത്രീകരിച്ചുകൊണ്ട് ചില ലേഖനങ്ങള്‍ആളുകളുടെ ഇടയില്‍ പ്രചാരിക്കുന്നുണ്ട്. ചില കത്തുകളില്‍ പള്ളിയിലെ മണി പൊട്ടി എന്നും ഉപയാഗശൂന്യമായി എന്നും പറയുന്നുണ്ട്. പക്ഷെ പള്ളി കമ്മിറ്റി ഇതുവരെ അതെ സ്ഥിതീകരിച്ചിട്ടില്ല.
ബാക്കി വിശേഷങ്ങള്‍ നാളെ.

5 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. കൊള്ളാട... മക്കളെ.... കൊള്ളാം.......

    ReplyDelete
  3. superrrrrrrrrrr...... expecting more from youuuuuuuu....

    ReplyDelete
  4. പിതൃത്വം(Anonymous) ഇല്ലാത്ത postukal avoid chayanam... it's will make problems..

    ReplyDelete
  5. ഇരട്ട പെറ്റ അണ്ണന്‍ തമ്പിയെ കൈക്കരന്മാര്‍ രണ്ടായി വെട്ടി മുറിച്ചു എന്നാരോപിച്ച് തമ്പി മതം മാറി, കപ്യാര്‍ ജോലി ഉപേക്ഷിച്ചു, വടക്കും മൂല അമ്പലം വെളിച്ചപ്പാടായി വിശ്വാസികളുടെ വീടുകളില്‍ ഉറഞ്ഞു തുള്ളുകയാണ്. ആക്ഹോഷങ്ങല്ക് ശേഷം വെളിച്ചപ്പാടിന്റെ ഒറ്റയാന്‍ പെട്ടക്കായി കൂട്ട പ്രാര്‍ത്ഥനയും വെളിച്ചപ്പാടിന്റെ പുറത്തു മെയ്യഭ്യാസപ്രകടനവും ഉണ്ടായിരിക്കുന്നതാണ്. ഈ സല്കര്മത്തില്‍ വിശ്വാസികള്‍ പങ്കു ചേരാന്‍ അപേക്ഷ.


    എന്ന് ,
    ഒരു കൂട്ടം വിശ്വാസികള്‍ .

    ReplyDelete