Monday, 19 December 2011

വിവാദം, ഒച്ചപ്പാട്, കോലാഹലം.... കുട്ടിയും കോലും കളി പൂര്ത്തിയായി !!!

പെരുന്നാള് തുടക്കം മുതലേ വിവാദങ്ങളുടെ തോഴനായിരുന്ന കുട്ടിയും കോലും കളിയില് വിവാദപ്പെരുമഴ . പണം തട്ടാന് കൈക്കാരന്മാര് ഓസില് സംഘടിപ്പിച്ച സ്റ്റാഡിയത്തില് ശനിയാഴ്ച തണുത്ത രാത്രിയില് ഉണ്ണിയേശു പിറന്നു. സ്റ്റാഡിയം നിറയെ മാനം മുട്ടെ പൊക്കമുള്ള പുല്കൂടുകളാല് അലംകൃതമായപ്പോള് കൈക്കാരന്മാര് മറ്റൊരു മൈതാനത്തിനായി നെട്ടോട്ടം!!!. പുതിയ സ്റ്റഡിയത്തിലാകട്ടെ ടാക്സീനെ ചൊല്ലി തര്കവും തന്തക്ക് വിളിയും.തങ്ങളോടു പറയാതെ സ്റ്റാഡിയം മാറ്റിയതില് പ്രതിഷേധിച്ച് ചിയര്ഗേള്സ് ഹോട്ടല് മുറിയില് നിന്നും പുറത്തിറങ്ങാന് കൂട്ടാക്കിയില്ല.ഇതിലൊന്നും ധൈര്യം ചോരാതെ ചെറുകരക്കാര് കളത്തിലിറങ്ങി.പാമ്പിനെ കണ്ടു പേടിച്ചോടിയ കരോള് ബണ്ടിലെ പാടുകാരന് പേടി വിട്ടു മാറിയിട്ടില്ലെന്ന് തോന്നുന്നു.ആദ്യത്തെ കുട്ടിയെറില്  തന്നെ അദ്ദേഹം ഡെക്ക് വര്ത്ത് ലൂയിസായി.തൊട്ട് പിറകെ ഇട കൊച്ചിക്കാരന്റെ വള്ളം തുഴച്ചിലും ഉണ്ടായിരുന്നു.അഴിമതിയാരോപണത്തില് സ്ഥാനം പോയ മുന് കൈക്കാരന് ദേഷ്യം മുഴുവന് പാവന് കുട്ടിയെരുകാരോട് കാണിച്ചപ്പോള് കളിയിലെ മുന്തിയ അപ്പെസര് ആയി.പാകിസ്താന് അവകാശം ഉന്നയിച്ച ഇന്ത്യയുടെ  പുരം പോക്കില് നിന്നു ഓരോ കളിക്കാര് ഇരു ടീമിലും ഉണ്ടായിരുന്നു.ഒരാള് മയങ്ങയെര് കാരനും മറ്റയാള് മാങ്ങ പിടുത്തകാരനും.മാങ്ങ എറിഞ്ഞപ്പോള് ചിരിച്ചു കൊണ്ട് നിന്ന റഫറിയെ തുര് തുരെ തന്തക്ക് വിളിക്കുന്നത് കേള്ക്കമായിരുന്നു.നാട്ടുകാരനോടുള്ള സ്നേഹമോ അതോ കോഴയോ എന്നു പി.ബി അന്വേശിക്കുകയാണ്. മറുപടി കോലുകളിക്കിറങ്ങിയ വലിയ കരക്കാര്
പറയതാക്കതായി ഒന്നും ചെയ്തു കണ്ടില്ല.മാങ്ങാപ്പിടുത്തക്കാരന്റെ അപ്രതീക്ഷിത ആക്രമണത്തില് പേടിച്ചുപോയതോടെ ഓരോ കൂട്ടിയേറുകാരുടെ മുന്നിലും കാലിടറി. സ്റ്റഡിയത്തില് പ്ലാസ്റ്റിക് കവറുകള് നിരോധിച്ചതില് പ്രതിഷേധിച്ച് ഇന്സമാം ഉല് ഹക് സുരക്ഷാ കവചങ്ങള് ഇല്ലാതെ ആണ് കളിക്കിറങ്ങിയത്.സത്യസന്ധമായി അപ്പീല് ചെയ്ത ഒരാളോട് കള്ളക്കളി എടുത്താല് കൊട്ടേഷന് കൊടുക്കും എന്നു പറഞ്ഞു അമിതാഭ് ബച്ചന്റെ അപരന് ഭീഷണിപ്പെടുത്തിയത്രേ. ടീമിലെ വാലത്തെ തൊമ്മിച്ചന് അടിച്ചു തകര്ത്തപ്പോള് എതിര് ടീമിന് അല്പം പേടി തോന്നിയെന്ന് പറയാം.പക്ഷേ അത് അധികം നീണ്ടില്ല.പിന്നീട്  വാലറ്റം ജയിക്കാന് വേണ്ടി ഫുട്ബോള് മിക്സ് ചെയ്തു കളിച്ചു നോക്കിയിട്ടും ചെറു കരക്കാര് തന്നെ വിജയിച്ചതായി വികാരിയച്ചന് പ്രഖ്യാപിച്ചു.കളി തോറ്റപ്പോള് സ്വന്തം ടീമില് നിന്നും കൂറുമാറി ജയിച്ച ടീമില് നുഴഞ്ഞു കയറി സ്വന്തം പേരിനോട് നീതി പുലര്ത്തിയ കളിക്കാരനെ ചവിട്ടി പുറത്താക്കുന്നതും കാണാമായിരുന്നു.ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തുടക്കം മുതല് തന്റെ പ്രത്യേക മേല്നോട്ടം ഉണ്ടായത് കൊണ്ടാണ് തന്റെ പൊന്നോമനയും സഹ കളിയന്മാരും ഗപ്പടിച്ചത് എന്നു ജയാമ്മ അവകാശപ്പെട്ടിട്ടുണ്ട്. ഇതിന്റെ പേരില് വിശ്വാസികള് സംയമനം കൈവിടരുതെന്ന് വികാരിയും മെത്രാനും ഒരേ പോലെ അഭ്യര്ത്തിച്ചിട്ടുണ്ട്എന്നും അറിയുന്നു.

Friday, 16 December 2011

താഴെ കാണുന്ന ചിത്രത്തിന് അടിക്കുറിപ്പുകള്‍ ക്ഷണിക്കുന്നു .........

ഏറ്റവും നല്ല അടിക്കുറിപ്പിനു  ഒരു BMW സമ്മാനമായി നല്‍കുന്നതാണ്. പിന്നെ ഒരു കാര്യം പള്ളി പരിസരത്ത് മറ്റു BMW വില്പന കര്‍ശനമായീ നിരോധിച്ചിരിക്കുന്നു. 




കൊട്ടാരക്കര വരിതുകുട്ടി .......തുടരുന്നു

പെരുന്നാള്അങ്ങനെ അടിച്ചു പൊളിച്ചു മുന്നേറുകയാണ്. പതിവുപോലെ ഇന്നലെയും ഞൊട്ടികളിയും തോന്ടിക്കളിയും ഒക്കെ ഉണ്ടായി. പക്ഷെ ഏറെ വിവാദമായ മുച്ചീട്ട് കളി ആദ്യമായി പള്ളിയില്അരങ്ങേറി. കൊമ്പന്മാരെ മുട്ട് കുത്തിക്കും എന്നൊക്കെ വീമ്പിളക്കിയായിരുന്നു ചെറുകുടിയന്മാരുടെ വരവ്. ആദ്യത്തെ പെഗ് രണ്ടുകൂട്ടരും ഒറ്റവലിക്ക് അകത്താക്കി. പിന്നീട് ഓരോ പെഗിനും മത്സരം മൂത്തു. പതിയെ പതിയെ ചെറുകുടിയന്മാര്പാമ്പായിതുടങ്ങി. ആടിയാടി ദാ കിടക്കുന്നു ചെറു രാജവെമ്പാലകള്‍   നിലത്ത്!!!. സര്വശക്തിയും എടുത്തു ഒരുത്തന്പതിയെ പത്തി പൊക്കാന്ഒരു ശ്രമം നടത്തിനോക്കി. ഷാപ്പ്നടത്തിപ്പുക്കാരന്റെ പ്രലോഭനത്തില്വീണ് അടുത്ത പെഗ് കൈയിലെടുത്തതും ദാ വീണ്ടും നിലത്ത്. അതോടെ   കുഞ്ഞു മത്തായിയും കര്ത്താവിന്റെ അടുത്തേക്ക് യാത്രയായി. മാന്ചെസ്റ്റെര്‍  യുനൈട്ടട് എന്നൊകെ പറഞ്ഞു വന്ന ചെറുകുടിയന്മാര്മൂന്ച്ചസ്റ്റെര്‍  യുനൈട്ടട് ആയി വാളും വച്ച് വാരി മെഴുകി പോകുന്നതാണ് കണ്ടത്. സ്ടാറുകള്കാരള്പാട്ടൊക്കെ പാടി ആര്ക്കും ശല്യമുണ്ടാക്കാതെ അങ്ങ് പോകുവാന്നു തോന്നുന്നു. പാടി പാടി ഇനി യേസുദാസുമായി മത്സരിക്കണം പോലും. ആര്പുവിളിയും ആഖോഷവുമായി മൂത്ത കുടിയന്മാര്അടുത്ത കള്ളുകുടിയും നോക്കി ഇരുപ്പാണ്. ചില  സത്യങ്ങള്വിളിച്ചുപറഞ്ഞ വരീതിന്റെ പുറത്തു കുതിരയോട്ടവും, പൊങ്കാലയും, കൂമ്ബിനിടിയും  ആണത്രേ ഇടവകയിലെ സാത്താന്മാര്‍  ക്രിസ്മസ് സമ്മാനമായി നല്കുന്നത് എന്ന് മിന്നുന്ന വാര്ത്തയില്കണ്ടു. സത്യവിശ്വാസികള്ഇത്തരം പൈശാചിക പ്രവൃത്തികളില്എര്പെടരുതെന്നു കര്ത്താവിന്റെ നാമത്തിലും, വികാരിയച്ചന്റെ മധ്യസ്തതയിലും, ജീവിക്കാനുള്ള കൊതികൊണ്ടും ഓര്മിപ്പിക്കുന്നുപള്ളിയില്തോരണങ്ങള്ഒക്കെ ഒട്ടിച്ചു, തിളങ്ങുന്ന വിളക്കുകളും തൂങ്ങുന്ന മണികളും, ആഹാ! അടിപൊളിമണി തൂക്കുന്ന സമയത്ത് മണി പച്ചക്കളര്ആക്കണം എന്നൊക്കെ വളരെ മെലിഞ്ഞ ഒരു കോഴിക്കോടുകാരന്വിശ്വാസി പറയുന്നത് കേട്ടു. വിശ്വാസി  ചെറുകര സ്പോണ്സര്ചെയ്യുന്ന കുട്ടിയും കോലും കളിയിലെ ഒരു പ്രധാന കളിക്കാരനാണ്. കളിക്കുമ്പോള്എല്ലാ വിധ രക്ഷാ കവചങ്ങളും ഉപയോഗിച്ച് കളിയ്ക്കാന്വികാരിഅച്ചന്റെ അഭ്യര്ത്ഥന.   മിഡില്സ്ടംപും ബൈലുകളും ദൈവം കാക്കട്ടെ !!!

കൊട്ടാരക്കര  വരിതുകുട്ടി ......